Welcome to the blog of Santhosh Pala

കവിതകള്‍-സന്തോഷ് പാലാ

Friday, December 1, 2006

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

തിരക്കുള്ള വണ്ടിയാണ്
സമയം കളയാതെ വേഗം ഉള്ളില്‍ കേറുക
കുണ്ടിലും കുഴിയിലും വീണേക്കാം,
സൂക്ഷിച്ച് പിടിച്ചോണേ..
മണിയടിയ്ക്കുകയാണ്....
മക്കളേ ഒന്ന് നില്‍ക്കണേ,
അപ്പൂപ്പനൊന്ന് കൈ പിടിച്ചോട്ടെ....
ഓ.. സമാധാനായീ...,
ഒരു സീറ്റു താ- ഇനി,
പിന്നീടെന്‍റെ
വീരവാദം തുടങാം.......