Welcome to the blog of Santhosh Pala

കവിതകള്‍-സന്തോഷ് പാലാ

Thursday, February 15, 2007

സ്ടോബിലാന്തസ്സ് കുന്തിയാന*















ഇന്നലെ വരെ
ഒരു
കുഴിമടിയനായിരുന്നു,
ഞാന്‍,
ആനക്കാര്യമൊഴിച്ച്.

കുഴിയാന,
പിടിയാന,
കൊമ്പനാന-
കണ്ടിട്ടുള്ള
ആനകള്‍
പലത്.

കാണാത്തതായി
കുന്തിയാന
മാത്രം!

ഇടയ്ക്കിട-
യ്ക്കെത്തുന്ന
കുന്തിയാനകളെ-
ക്കാണാന്‍
എന്ത്
രസമായിരിയ്ക്കും?

കാടും മേടും
ഉത്സാഹത്തോടെ
കേറാന്‍
പോയത്,
അതിന്‍റെ
ശേലുകാണാന്‍

അതിശൈത്യം
നിരന്ന
മലയില്‍
അതിശയത്തോടെ
നിന്നപ്പോള്‍
കൂട്ടുകാരന്‍
ചോദിച്ചു,
കണ്ടല്ലോ
അല്ലെ
കൂട്ടം തെറ്റിയും
തെറ്റാതെയും
നില്‍ക്കുന്ന
കുന്തിയാനകളെ!

* നീലക്കുറിഞ്ഞിയുടെ ശാസ്ത്രനാമം

Sunday, February 4, 2007

അമ്പെയ്ത്ത്

വലിയ
അമ്പെയ്ത്തുകാരുടേത് പോലെ
ആവനാഴിയും
ഉഗ്രാസ്ത്രങളുമൊന്നുമെനിയ്ക്കില്ല
ഒരു ചെറുവില്ലില്‍
പച്ചഈര്‍ക്കില്‍ ഉപയോഗിച്ചാണ്
ഞാന്‍
നിത്യവൃത്തിയ്ക്ക് ഇര പിടിയ്ക്കുന്നത്
അതിനാല്‍
ഞാണൊലിയോ
വിജയാരവങളോ
കേള്‍ക്കുകയില്ല