
ഇന്നലെ വരെ
ഒരു
കുഴിമടിയനായിരുന്നു,
ഞാന്‍,
ആനക്കാര്യമൊഴിച്ച്.
കുഴിയാന,
പിടിയാന,
കൊമ്പനാന-
കണ്ടിട്ടുള്ള
ആനകള്‍
പലത്.
കാണാത്തതായി
കുന്തിയാന
മാത്രം!
ഇടയ്ക്കിട-
യ്ക്കെത്തുന്ന
കുന്തിയാനകളെ-
ക്കാണാന്‍
എന്ത്
രസമായിരിയ്ക്കും?
കാടും മേടും
ഉത്സാഹത്തോടെ
കേറാന്‍
പോയത്,
അതിന്‍റെ
ശേലുകാണാന്‍
അതിശൈത്യം
നിരന്ന
മലയില്‍
അതിശയത്തോടെ
നിന്നപ്പോള്‍
കൂട്ടുകാരന്‍
ചോദിച്ചു,
കണ്ടല്ലോ
അല്ലെ
കൂട്ടം തെറ്റിയും
തെറ്റാതെയും
നില്‍ക്കുന്ന
കുന്തിയാനകളെ!
* നീലക്കുറിഞ്ഞിയുടെ ശാസ്ത്രനാമം
10 comments:
കുന്തിയാന കൊള്ളാം...അപ്പൂപ്പാ
നന്ദി മാഷെ,ബ്ലോഗ് വിസിറ്റ് ചെയ്യാറുണ്ട്.പുതിയ കവിതകള്‍ പോരട്ടെ,......
കുറിപ്പുകണ്ട്പരമുവിനെഴുതിയ കുറിപ്പുകണ്ട് ഇവിടെയെത്തി.വിശദമായൊരു കുറിപ്പെഴുതിയത് സെര്‍വെര്‍ പിശാചു കൊണ്ടുപോയതിനാല്‍ വീണ്ടും തല്‍ക്കാലം കവിതള്‍ ഇഷ്ടമായെന്നു മാത്രം പറയുന്നു.പ്രത്യേകിച്ച് കുന്തിയാനയും,പാല്‍ക്കുപ്പിയും പാസിഫൈയറും.ഇനിയുമെഴുതുക.ഞങ്ങള്‍ ചിലര്‍ ഇനിയും ഈ വഴി വരും
അപ്പൂപ്പന്റെ കവിത കൊള്ളാം.
അപ്പൂപ്പാ,
കുന്തി ആനയായതും പിന്നെ കുറിഞ്ഞിയായതും രസിച്ചു!
കവിതകള്‍ ഇനിയും പോരട്ടെ.
എന്നെ ഈ ലോകത്ത് എത്തിച്ച യാത്രാമൊഴി,പിന്നെ വിശാഖ്,പെരിങോടര്‍ എല്ലാവര്‍ക്കും ഇതിലെ കടന്നു പോയതിനു നന്ദി.സസൂക്ഷ്മം എല്ലാരെയും അടുത്തറിയുന്നുണ്ട്.നിങളാണെന്നെ ഇവിടെ എത്തിച്ചത്.
അദ്വൈതം അപ്പൂന്നെ ഞാന്‍ വിളിക്കു. കുന്തിയാന നന്നായിരിക്കുന്നു
അവിടുത്തെ ഇഷ്ടം പോലെ..
നന്ദി,എന്‍റെ ആനവണ്ടിയില്‍ കേറിയതിന്
എനിക്ക് അദ്വൈതം പറഞ്ഞു തന്ന അപ്പൂപ്പാ, രണ്ടല്ല ഒന്നു തന്നെ എന്നു എന്നെ പഠിപ്പിച്ച എന്റെ പൊന്നപ്പൂപ്പാ ഇതാണല്ലേ കുന്തിയാന. അപ്പോള്‍ പാണ്ഡവാനയോ, അതെങ്ങിനെയിരിക്കും അപ്പൂപ്പാ?
കുന്തിയാന രസിച്ചു.
Post a Comment