Welcome to the blog of Santhosh Pala

കവിതകള്‍-സന്തോഷ് പാലാ

Sunday, January 18, 2009

ചോദ്യം

ചോദ്യം

ചിരിപ്പിയ്ക്കുന്ന
ചിന്തകളെപ്പറ്റി,
കനലെരിയുന്ന
കരളിനെപ്പറ്റി,
കണ്ടുതീരാത്ത
കിനാക്കളെപ്പറ്റി,
പറഞ്ഞു കേട്ട
പഴികളെപ്പറ്റി,
ഊര്‍ന്നുവീണ
കണ്ണുനീരുകളെപ്പറ്റി,
സ്നേഹിച്ചു തീരാത്ത
നിന്നെപ്പറ്റി,
ഇനി ആരോടാണ് പറയേണ്ടത്?

2 comments:

എതിരന്‍ കതിരവന്‍ said...

അപ്പൂപ്പന്മാർക്കും ഇത്തരം ചോദ്യം ചോദിക്കേണ്ടി വരുന്നു......

അദ്വൈതം അപ്പൂപ്പന്‍ said...

എന്റെ മാഷേ,
അപ്പൂപ്പന്മാരാണു കൂടുതലു ഞരമ്പുരോഗികളെന്നു കേട്ടിട്ടില്ലേ?!
പിന്നെ
മാഷിന്റെ പുതിയ ലേഖനങളൊന്നുമിറങുന്നില്ലല്ലോ?
പുതിയത് പോരട്ടേ വേഗം..