Wednesday, December 28, 2011
കാര്യവട്ടത്തെ കാറ്റാടിമരങ്ങള്‍
ടെലിവിഷനില്‍
പാതിരാപ്പടം
ഉറക്കമൊഴിച്ച് കണ്ടത്
ഉര്‍വ്വശി അവാര്‍ഡ് നേടിയ
തമ്പുരാട്ടിമാരുടെ
അഭിനയം
വിലയിരുത്താനല്ല
കിടക്കവിരിക്കിടയില്‍
ഭദ്രമായി
ഒളിപ്പിച്ചിരുന്ന
കൊച്ചുപുസ്തകം
രാജീവന്‍
കൊണ്ടുപോയത്
പിറ്റേന്നത്തെ
പരീക്ഷയ്ക്ക്
പഠിച്ച്
ജയിക്കാനല്ല
ക്രിസ്സ്മസ്സ് കരോളിനിറങ്ങി
ലേഡീസ്സ് ഹോസ്റ്റലില്‍
താളമടിച്ചു നിന്നത്
ശാലിനിയും മാലിനിയും
ഉറങ്ങുന്ന
നേരമറിയാനല്ല.
മാര്‍ക്സ്സും നെരൂദയും
ലെനിനും ടോള്‍സ്റ്റോയിയും
ഇഎംസ്സും ഗാന്ധിയും
ഒരുമിച്ചുറങ്ങിയവര്‍
അല്ലെന്ന്
മാടനോ ചാത്തനോ
സമ്മതിക്കില്ല
പുലരികള്‍
പുലഭ്യം പുലമ്പുന്ന
കുളിക്കടവുകളും
പകലുകള്‍
പറ്റുപടി പറയുന്ന
പെട്ടികടകളും
പറോട്ടകള്‍
പിറുപിറുത്ത് പ്രാകുന്ന
മേശപ്പുറങ്ങളും
ചീട്ടുകള്‍ ചിന്തിച്ചു കൊന്ന
ബീഡിക്കുറ്റികളും
കണ്ടിട്ടില്ലെന്നോ
മറന്നുപോയന്നോ
പറയാനുള്ള
ധൈര്യം
ഒരുത്തനുമില്ല
ഹണിബ്ബീയുടെ വാളും
ഓള്‍ഡ് കാസ്ക്ക് വാളുമായി
കൂട്ടുകാര്‍ പടവെട്ടിയപ്പോള്‍
ഒതുക്കത്തില്‍
സാമ്രാജ്യം
ഒറ്റയ്ക്ക്
കീഴ്പ്പെടുത്തിയതിന്
മൂന്നുമിനിട്ടേ
ആയുസ്സുണ്ടായിരുന്നുള്ളൂ
എന്നത് തെറ്റാണെന്ന്
പറയുന്നില്ല
മറന്നുപോയ
മാട്ടകള്ളിന്റെ രുചി
മണം പിടിച്ചിന്നെന്റെ
മനം മയക്കിയതിനും
മുറിഞ്ഞു പോയ
മധുര കാലത്തിന്റെ ഗതി
മിഴി വിടര്‍ത്തിയിന്നെന്റെ
മുന്നില്‍ വന്നതിനും
കാരണം
കല്യാണം
ക്ഷണിക്കാനെത്തിയ
എന്റെ
പഴയ
ഹോസ്റ്റല്‍ കൂടപ്പിറപ്പ്
പത്രോസാണ്.
(കവിതാസമാഹാരം- കമ്മൂണിസ്റ്റ് പച്ച)
Subscribe to:
Post Comments (Atom)
1 comments:
ജാക്ക് ഡാനിയലിന്റെ ഹാങ്ങോവറിൽ ഒരുഗ്രൻ നാട്ടുപച്ച കണ്ടു .. ഞാനിവിടെ കേട്ടൊ സന്തോഷ് ഭായ്
Post a Comment