Welcome to the blog of Santhosh Pala

കവിതകള്‍-സന്തോഷ് പാലാ

Friday, December 1, 2006

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

തിരക്കുള്ള വണ്ടിയാണ്
സമയം കളയാതെ വേഗം ഉള്ളില്‍ കേറുക
കുണ്ടിലും കുഴിയിലും വീണേക്കാം,
സൂക്ഷിച്ച് പിടിച്ചോണേ..
മണിയടിയ്ക്കുകയാണ്....
മക്കളേ ഒന്ന് നില്‍ക്കണേ,
അപ്പൂപ്പനൊന്ന് കൈ പിടിച്ചോട്ടെ....
ഓ.. സമാധാനായീ...,
ഒരു സീറ്റു താ- ഇനി,
പിന്നീടെന്‍റെ
വീരവാദം തുടങാം.......

3 comments:

Sreejith K. said...

ബ്ലോഗ് നാമം ഇഷ്ടപ്പെട്ടു. നല്ല പുതുമ. എല്ലാ ഭാവുകങ്ങളും. തുടര്‍ന്നും എഴുതുമല്ലോ.

ബ്ലോഗ് നാ‍മം മലയാളത്തിലാക്കിക്കൂടേ? അതല്ലേ അതിന്റെ ഒരു ഇതു?

അദ്വൈതം അപ്പൂപ്പന്‍ said...

പേര് ഇപ്പോള്‍ മലയാളത്തില്‍!!!
കണ്ണുതുറപ്പിച്ചതിന് നന്ദി,ഇനിയും ഇതുപോലെ
സഹകരിയ്ക്കുക മാഷേ,
വീണ്ടും കാണണോട്ടോ...

Muralee Mukundan , ബിലാത്തിപട്ടണം said...

അപ്പോൾ ഈ സന്തോഷത്തിന്റെ അപ്പൂപ്പൻ ഉണ്ടായത് അങ്ങിനെയാണല്ലേ