Welcome to the blog of Santhosh Pala

കവിതകള്‍-സന്തോഷ് പാലാ

Tuesday, January 30, 2007

പേടിയ്ക്കരുത്

പേടിയ്ക്കരുത്,
നീ
വിലാസമില്ലാത്തവനോ,
വേറിട്ടു ചിന്തിയ്ക്കുന്നവനോ,
വെറുതെ നടക്കുന്നവനോ,
വിപ്ലവം പറയുന്നവനോ,
വര്‍ത്തമാനത്തിനു നേര്‍ ബന്ധമില്ലാത്തവനോ,
ആരുമാകട്ടെ,
പൊതുജനം
പുതുതായൊരു
പേരും തിരയില്ലന്നറിയുക-
പേടിയ്ക്കരുത്
നീ നീയായി ജീവിച്ചു മരിയ്ക്കുക

6 comments:

സു | Su said...

സ്വാഗതം :)

Sapna Anu B.George said...

അപ്പൂപ്പാ......എന്റെ മന‍സ്സിന്റെ ചിന്തയാണിത്,!!! “എനിക്കു ഞാനായി ജീവിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍?” ജീവിച്ചെങ്കിലല്ലേ, മരിക്കാന്‍ കഴിയൂ?

അദ്വൈതം അപ്പൂപ്പന്‍ said...

നന്ദി ഇതു വഴി വന്നതിന്..
എന്താണു ഒരു നിരാശയുടെ ശബ്ദം?

വേണു venu said...

പേരു കിട്ടാത്തതിനു പേടിക്കണോ അപ്പൂപ്പാ.

അദ്വൈതം അപ്പൂപ്പന്‍ said...

നന്ദി വേണു,ഇനിയും കാണണം

സുല്‍ |Sul said...

സ്വാഗതം അപ്പൂപ്പാ :)

-സുല്‍