Welcome to the blog of Santhosh Pala

കവിതകള്‍-സന്തോഷ് പാലാ

Sunday, February 4, 2007

അമ്പെയ്ത്ത്

വലിയ
അമ്പെയ്ത്തുകാരുടേത് പോലെ
ആവനാഴിയും
ഉഗ്രാസ്ത്രങളുമൊന്നുമെനിയ്ക്കില്ല
ഒരു ചെറുവില്ലില്‍
പച്ചഈര്‍ക്കില്‍ ഉപയോഗിച്ചാണ്
ഞാന്‍
നിത്യവൃത്തിയ്ക്ക് ഇര പിടിയ്ക്കുന്നത്
അതിനാല്‍
ഞാണൊലിയോ
വിജയാരവങളോ
കേള്‍ക്കുകയില്ല

2 comments:

Unknown said...

അപ്പൂപ്പാ,

കവിതയുടെ ഞാണൊലി കേള്‍ക്കുന്നുണ്ട്‌. അതാണു വേണ്ടതും!

പിന്മൊഴി സെറ്റ്‌ ചെയ്തിട്ടുണ്ടോ?
ആദിത്യന്റെ ഈ പോസ്റ്റ്‌ ഒന്നു വായിച്ചുനോക്കൂ. വിശദമായി പറഞ്ഞിട്ടുണ്ട്‌

അദ്വൈതം അപ്പൂപ്പന്‍ said...

വളരെ നന്ദി,യാത്രാമൊഴി,ഈ വണ്ടിയില്‍ കേറിയതിന്.താങ്കള്‍ക്കു സൌജന്യമായി യാത്ര അനുവദിച്ചിരിയ്ക്കുന്നു!!!
നന്ദി,ടെക്നിക്കല്‍ റെഫറന്‍സിനും..