Welcome to the blog of Santhosh Pala

കവിതകള്‍-സന്തോഷ് പാലാ

Sunday, January 18, 2009

പ്രണയകവിതകള്‍

അകലം

മിണ്ടിക്കളിച്ചങ്ങിരുന്നതില്ലേ സഖേ,
ചുണ്ടില്‍ മൃദുഹാസമെത്തിയില്ലേ
കണ്ണുകളന്യോന്യമന്ന് മന്ത്രിച്ചതോ
കാണാതിരിയ്ക്കുക വയ്യന്നൊരിക്കലും
എന്തു നിനച്ചാലുമെന്തുപറഞ്ഞാലും
എത്ര അകലെയാണിന്നുനീ, യീഞാനും

അടുപ്പം

മിണ്ടാട്ടമില്ലാതെ നിന്നാലുമെന്‍ സഖേ
മിണ്ടിയില്ലേ നമ്മള്‍ നൂറു വട്ടം
കണ്ണടച്ചാണു നീ നാണിച്ചതെങ്കിലും
കണ്ടതില്ലേ നമ്മള്‍ എത്ര വട്ടം
കാലം കുറച്ചേറെയായിതെന്നാകിലും
എത്ര അടുപ്പമാണന്നുമിന്നും

1 comment:

എതിരന്‍ കതിരവന്‍ said...

ആദ്യത്തെ അകലം തന്നെ രണ്ടാമത്തെ അടുപ്പം അല്ലെ?